തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് വിജയം ഉറപ്പാണെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഇരുമുന്നണികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടായി ബിജെപിയിൽ പ്രതിഫലിക്കും. തന്നെ തേജോവധം ചെയ്യുന്ന പ്രചാരണങ്ങളാണ് ഇരുമുന്നണികളും സോഷ്യൽ മീഡിയ വഴി നടത്തിയത്. എന്നാൽന്യൂനപക്ഷങ്ങളുടെ പിന്തുണയുണ്ടെന്നും കുമ്മനം പറഞ്ഞു.
വിജയം ഉറപ്പെന്ന് കുമ്മനം രാജശേഖരൻ - nda
ഇരുമുന്നണികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടായി ബിജെപിയിൽ പ്രതിഫലിക്കുമെന്ന് കുമ്മനം രാജശേഖരന്‍
എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ
സംസ്ഥാനത്ത് പോളിങ് ശതമാനം വർധിച്ചത് അനുകൂലമായാണ് കാണുന്നത്. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് വോട്ടായി ലഭിക്കുമെന്നും കുമ്മനം പറഞ്ഞു.
Last Updated : Apr 24, 2019, 6:09 PM IST