കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകര ആത്മഹത്യ; ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ്

വീടിന്‍റെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്

നെയ്യാറ്റിൻകര ആത്മഹത്യ:ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ്

By

Published : May 15, 2019, 2:26 PM IST

Updated : May 15, 2019, 7:27 PM IST

നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവായ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. നിലവിൽ ആത്മഹത്യാക്കുറിപ്പിൽ ബാങ്കിനെതിരെ പ്രത്യേകിച്ച് പരാമർശങ്ങളൊന്നുമില്ല. ആത്മഹത്യക്ക് കാരണം ഭർത്താവും ബന്ധുക്കളുമാണെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

മന്ത്രവാദവും പീഡനവും അടക്കമുള്ള സാധ്യതകളും പരിശോധിക്കുമെന്ന് ഡിവൈഎസ്പി ഡി അശോകൻ

മന്ത്രവാദവും പീഡനവുമടക്കമുള്ള സാധ്യതകൾ വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഡി. അശോകൻ പറഞ്ഞു. ആത്മഹത്യ ചെയ്ത മുറയിൽ ചുമരിൽ ഒട്ടിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

Last Updated : May 15, 2019, 7:27 PM IST

ABOUT THE AUTHOR

...view details