യൂണിവേഴ്സിറ്റി കോളജിൽ സമഗ്ര പരിഷ്കരണം - യൂണിവേഴ്സിറ്റി കോളജ്
കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല. മൂന്ന് അനധ്യാപകരെ നീക്കം ചെയ്യും. കോളജിനുള്ളിലെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യും.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ സമഗ്ര പരിഷ്കരണം കൊണ്ടുവരുമെന്ന് കോളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ കെ സുമ. കോളജില്‍ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നതിനോടൊപ്പം അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി. കോളജിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യണം. പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറന്ന് പ്രവര്‍ത്തിക്കുമെന്നും കെ കെ സുമ അറിയിച്ചു. യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായും കെ കെ സുമ അറിയിച്ചു.