തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് അവസരം നൽകുന്നത് വളരെ നല്ല കാര്യമെന്ന് കെകെ ശൈലജ. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. പുതിയ തലമുറയ്ക്ക് അവസരം നൽകിയാൽ അവർ നല്ല രീതിയിൽ പ്രവർത്തിക്കും. താൻ മന്ത്രിസഭയിൽ ഇല്ലാത്തതിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്‍റെ കാര്യമില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ - കെകെ ശൈലജ
പുതിയ തലമുറയ്ക്ക് അവസരം നൽകിയാൽ അവർ നല്ല രീതിയിൽ പ്രവർത്തിക്കും. മഹാമാരിയുടെ ഘട്ടത്തിൽ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിച്ചത്. തന്‍റെ പങ്ക് നിറവേറ്റുക മാത്രമേ ചെയ്‌തിട്ടുള്ളു എന്നും കെകെ ശൈലജ പറഞ്ഞു.
പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ
Read More:കെകെ ശൈലജ നിയമസഭാ വിപ്പ്; പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ
ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്. അത് നന്നായി ചെയ്‌തു. മഹാമാരിയുടെ ഘട്ടത്തിൽ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേർന്നാണ് നയിച്ചത്. അതിൽ തന്‍റെ പങ്ക് നിറവേറ്റുക മാത്രമേ ചെയ്‌തിട്ടുള്ളു എന്നും കെകെ ശൈലജ പറഞ്ഞു.