തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും കൈകോർത്താൽ ആരോഗ്യ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാമെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളീയം പരിപാടിയില്‍ 'മഹാമാരികളെ കേരളം നേരിട്ട വിധം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അവര്‍ (KK Shailaja In Keraleeyam Seminar). വിവിധ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തി എന്നുണ്ടെങ്കിലും ഇപ്പോഴും അസ്വസ്ഥതകൾ ഉണ്ടെന്നും, കേരളത്തിന് മുന്നിട്ട് നിൽക്കാൻ സാധിച്ചത് അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനാലാണെന്നും കെ കെ ശൈലജ പറഞ്ഞു.
അതേസമയം കൃത്യമായ മുന്നൊരുക്കങ്ങള്‍, പൊലീസ് സംവിധാനം (Police System), ഹെല്‍പ് ലൈൻ സംവിധാനം (Helpline), കമ്മ്യൂണിറ്റി എൻഗേജ്മെന്‍റ് (Community Engagement), ഹോം ഗാർഡ് മുഖേന അതിഥി തൊഴിലാളികളോടുള്ള വിനിമയം, ആശ വർക്കർമാര്‍ (Asha Workers) എന്നിവരുടെ സഹായങ്ങളും ആരോഗ്യ മേഖലയെ സഹായിച്ചെന്ന് സെമിനാറില്‍ സംസാരിച്ച ആരോഗ്യ വിദഗ്‌ധ ഡോ. പ്രിയ എബ്രഹാം (Dr. Priya Abraham) പറഞ്ഞു. കേരളത്തിന്‍റെ ബയോ ഡിവേഴ്‌സിറ്റി (Bio Diversity of Kerala) രോഗ വ്യാപനത്തിന് ഏറെ സാധ്യതയുള്ളതാണെന്നും അതിനാൽ എല്ലാ സമയത്തും കേരളം രോഗങ്ങളെ നേരിടാൻ തയ്യാറായി നിൽക്കണമെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേർത്തു.
Also Read: അത്യപൂർവം ഈ സംഗമം; താരത്തിളക്കത്തിനൊപ്പം മുഖ്യനും സംഘവും