തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്ന കിരൺ എന്ന കടുവ ചത്തു. 17 വയസായിരുന്നു. ശ്വാസകോശ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശരീരമാകെ അണുബാധയുടെ ലക്ഷണമുണ്ടായിരുന്നതായി പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ, ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. എസ് നന്ദകുമാർ പറഞ്ഞു.
also read: ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ പുതിയ ന്യൂനമർദം;കേരളത്തില്‍ മഴ ശക്തമായേക്കും
കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. അതേസമയം വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയയ്ക്കും. ഒരാഴ്ചയോളം കിരൺ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നു. അവസാന മൂന്ന് ദിവസം ഭക്ഷണം പൂർണമായും ഒഴിവാക്കി. ഇതേ തുടര്‍ന്ന് അവശനിലയിലായിരുന്നു.
also read: ടൗട്ടെ ചുഴലിക്കാറ്റ് : ഗുജറാത്തില്‍ 45 മരണം
കാട്ടിലെ അന്തരീക്ഷത്തിൽ 17 വയസാണ് ഒരു കടുവയുടെ ശരാശരി ആയുസ്സ്. അതേസമയം മൃഗശാലയിലെ അന്തരീക്ഷത്തിൽ മറ്റ് അസുഖങ്ങൾ ഇല്ലെങ്കിൽ 21 വയസ്സുവരെ കടുവകൾ ജീവിക്കാറുണ്ടെന്ന് മൃഗശാല സൂപ്രണ്ട് ടിവി അനിൽ കുമാർ പറഞ്ഞു. ഇനി ആറ് കടുവകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.