കേരളം

kerala

ETV Bharat / state

ഖാദി ബോർഡിലും ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഖാദി ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

ഖാദി ബോർഡിലും ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം  ഖാദി ബോർഡ്  ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം  വ്യവസായ മന്ത്രി  khadi board employees  khadi board
ഖാദി ബോർഡിലും ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

By

Published : Jan 7, 2021, 11:10 AM IST

തിരുവനന്തപുരം: കെൽട്രോണിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് പിന്നാലെ അമ്പതിലധികം ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി ഖാദി ബോർഡ്. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതി ആയിരിക്കെയാണ് അൻപതോളം പേരെ സ്ഥിരപ്പെടുത്താൻ ഖാദി ബോർഡ് തീരുമാനിച്ചത്. വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഖാദി ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

സെക്രട്ടറി കെ.എ. രതീഷിന്‍റെ ശമ്പളം ഉയർത്തുന്നതും പരിഗണനയിലുണ്ട്. കശുവണ്ടി അഴിമതി കേസിൽ പ്രതിയായ രതീഷ് ഖാദി ബോർഡിൽ എത്തിയശേഷം ചട്ടങ്ങൾ പാലിക്കാതെ ശമ്പളം കൈപ്പറ്റുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ശമ്പളം വർധിപ്പിക്കുന്നതിന് എതിരെ വകുപ്പ് മന്ത്രിക്ക് അനുകൂല നിലപാടാണ് ഉള്ളത് എങ്കിലും ഇക്കാര്യത്തിൽ ബോർഡ് അംഗങ്ങൾക്ക് വിയോജിപ്പുണ്ട്. കെൽട്രോൺ മാനേജിങ് ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് 296 കരാർ ജീവനക്കാരെയാണ് വ്യവസായവകുപ്പ് സ്ഥിരപ്പെടുത്തിയത്. ഇതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങൾക്ക് ഇടയിലാണ് വ്യവസായ വകുപ്പിന്‍റെ പുതിയ നീക്കം.

ABOUT THE AUTHOR

...view details