തിരുവനന്തപുരം: സാലറി കട്ടിൽ നിന്നും ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഒഴിവാക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കഴിഞ്ഞ ആറു മാസമായി തടസപ്പെട്ട ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
സാലറി കട്ടിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന് കെജിഎംഒഎ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ആരോഗ്യ പ്രവർത്തകർക്കും, എൻഎച്ച്എം ജീവനക്കാർക്കും പ്രഖ്യാപിച്ച 20 ശതമാനം റിസ്ക് അലവൻസ് നൽകണം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ആരോഗ്യ പ്രവർത്തകർക്കും, എൻഎച്ച്എം ജീവനക്കാർക്കും പ്രഖ്യാപിച്ച 20 ശതമാനം റിസ്ക് അലവൻസ് നൽകണം. ഡോക്ടർമാർക്കടക്കം ലീവ് സറൻഡർ പുന:സ്ഥാപിക്കണം. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിതരണം ചെയ്യുന്ന പിപിഇ കിറ്റ്, എൻ 95 മാസ്ക് എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തണം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഉടൻ നിയമിക്കണമെന്ന ആവശ്യവും കെജിഎംഒഎ ഉന്നയിച്ചിട്ടുണ്ട്. ആവശ്യമുന്നയിച്ച് ഒക്ടോബർ രണ്ടിന് കെജിഎംഒഎ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസം നടത്താനും തീരുമാനിച്ചു.