തിരുവനന്തപുരം:കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി എന്ന് പൊലീസ് സംശയിക്കുന്ന ആദം അലി പബ്‌ജി ഗെയിമിന് അടിമ. യുവാവ് പബ്‌ജി ഗെയിം പതിവായി കളിച്ചിരുന്നതായും കളിയില്‍ തോറ്റതിന് അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. അടുത്ത വീട്ടിലെ സ്‌ത്രീയുമായി വഴക്കുണ്ടായതായും താന്‍ ആ സ്‌ത്രീയെ തല്ലിയതായും ഇയാള്‍ പറഞ്ഞിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
അതിനാല്‍ ഇവിടെ ഇനി നില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഞായറാഴ്‌ച(07.08.2022) ഉച്ചയോടെ ആദം താമസ സ്ഥലത്ത് നിന്നും മുങ്ങിയത്. ഇതിനു ശേഷം ഒരു സിം കാര്‍ഡ് ആവശ്യപ്പെട്ട് ഒപ്പമുണ്ടായിരുന്ന ആളെ വിളിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.