തിരുവനന്തപുരം: പെട്രോൾ, ഡീസൽ തുടങ്ങിയവയെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നതിനെ കേരളം എതിർക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മദ്യത്തിന്‍റെ കാര്യത്തിലും സംസ്ഥാനത്തിൻ്റെ നിലപാട് ഇത് തന്നെയാണ്. സർക്കാർ ഖജനാവിലേക്ക് പണം എത്താനുള്ള വഴികൾ ഇത് മാത്രമാണ്. ഇത് കൂടിയില്ലെങ്കിൽ സംസ്ഥാനം വൻ പ്രതിസന്ധിയിലേക്ക് പോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Also Read:പതിവു തെറ്റിക്കാതെ ഇന്ധനവില; വര്‍ധനവ് 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണ
എല്ലാം ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാറിന് ആഗ്രഹമുണ്ടാകും. ജിഎസ്‌ടിയുടെ ഭാഗമായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം പോലും ഇപ്പോൾ കൃത്യമായി ലഭിക്കുന്നില്ല. സംസ്ഥാനങ്ങളുടെ നഷ്‌ടം കുറയ്ക്കാൻ നടപടിയുണ്ടാകണം.
ഇപ്പോഴത്തെ വില വർധനവിന് കാരണം കേന്ദ്രസർക്കാർ സെസ് വർധിപ്പിക്കുന്നതാണ്. എന്നാൽ സംസ്ഥാനങ്ങൾ നികുതി ഈടാക്കുന്നത് കൊണ്ടാണ് വില വർധിക്കുന്നത് എന്ന തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.