കേരളം

kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്‌ക്ക് സാധ്യത: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Jul 9, 2022, 9:55 AM IST

ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്.

kerala weather updates  കേരളം കാലാവസ്ഥ റിപ്പോര്‍ട്ട  kerala rain updates  കേരളത്തില്‍ വ്യാപക മഴ  കേരളത്തിലെ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ട്. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 10-07-2022 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details