തിരുവനന്തപുരം :സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട (Pathanamthitta), കോട്ടയം (Kottayam), കോഴിക്കോട് (Kozhikode), കണ്ണൂര്‍ (Kannur), കാസര്‍കോട് (Kasargod) ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (Malappuram) പൊന്നാനി താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴയിലെ (Alappuzha) ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മാഹിയിലും ഇന്ന് അവധി പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാള്‍ നാലിരട്ടി മഴയായിരുന്നു കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് പെയതത്. കോഴിക്കോട് (Kozhikode), വയനാട് (Wayanad), കണ്ണൂര്‍ (Kannur), മലപ്പുറം (Malappuram) ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് (Yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്നും നാളെയും നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു.
ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് എന്നാല്‍ ഗുരുതരമായ ദുരന്ത സാഹചര്യം ഭയപ്പെടേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജന്‍ സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നത്. കേരളം (Keralam) മുതല്‍ മഹാരാഷ്ട്ര (Maharashtra) വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യുനമര്‍ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.