തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് (ഒക്‌ടോബര്‍ 11) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത് (Rain News Updates).
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. അതേസമയം മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. കേരള തമിഴ്‌നാട് തീരത്ത് ഇന്ന് (ഒക്‌ടോബര്‍ 11) രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത (Kerala Rain News).
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു (Yellow Alert In Kerala).
ജാഗ്രത നിര്‍ദേശങ്ങള്‍:സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പരിഗണിച്ച് അപകട സാധ്യത മേഖലകളില്‍ നിന്നുള്ള അധികൃതരുടെ നിര്‍ദേശ പ്രകാരം സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കണം. മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയെങ്കിലും ഹാര്‍ബറില്‍ സൂക്ഷിക്കുന്ന മത്സ്യ ബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം) തുടങ്ങിയവ കൃത്യമായി അകലം പാലിച്ച് കെട്ടിയിട്ട് സൂക്ഷിക്കണം.
കനത്ത മഴയില്‍ കടല്‍ക്ഷോഭവും ശക്തമായ കാറ്റും ഉണ്ടാകുമ്പോള്‍ വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാന്‍ വേണ്ടിയാണ് നിര്‍ദേശം. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കുക. കടല്‍ തീരങ്ങളിലേക്കുള്ള യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
ഇടിമിന്നല്‍ ജാഗ്രത:സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടിമിന്നല്‍ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കുക. മഴ വരുമ്പോള്‍ വീടിന്‍റെ ടെറസ്, മുറ്റം എന്നിവിടങ്ങളില്‍ നില്‍ക്കരുത്. ഉയരമുള്ള മരങ്ങള്‍ക്ക് ചുവട്ടിലോ മൈതാനങ്ങളിലോ നില്‍ക്കുന്നത് ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ സമയങ്ങളില്‍ കുട്ടികളെ മൈതാനത്തേക്ക് കളിയ്‌ക്കാന്‍ വിടാതിരിക്കുക. വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടമിന്നല്‍ സമയത്ത് വീടിന്‍റെ ജനല്‍ വാതിലുകള്‍ അടച്ചിടുക.
also read:Widespread Rain In Kerala: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്