കേരളം

kerala

ETV Bharat / state

ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും കനക്കും - weather forecast

കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്‍റെ ഭാഗമായാണ് വീണ്ടും മഴ തുടരുക.

kerala weather forecast  kerala weather  കേരളം കാലാവസ്ഥ  കാലാവസ്ഥ പ്രവചനം  weather forecast  kerala rain
ഇന്നും നാളെയും മഴമുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും മഴ കനക്കും

By

Published : Oct 18, 2021, 12:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രപിക്കുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ തുടരും. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്‍റെ ഭാഗമായാണ് വീണ്ടും മഴ തുടരുക. തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്.

also read:അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ തീരുമാനം

നാല് ദിവസം വരെ ഇതുമൂലം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ABOUT THE AUTHOR

...view details