തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ മാലി ദ്വീപിന് സമീപത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരള തീരത്തിന് സമീപത്ത് ന്യൂനമർദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമായി ലഭിക്കുക. വ്യാഴാഴ്‌ചയോടെ ന്യൂനമർദത്തിന്‍റെ ശക്തിയിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. വെള്ളിയാഴ്‌ചയും മഴ തുടരാനാണ് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ കനക്കും - മഴ മുന്നറിയിപ്പ്
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വ്യാഴാച മുതൽ മഴ കനക്കും
ഇന്നും നാളെയും സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.