തിരുവനന്തപുരം :സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നൽകി. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.
ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും, 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം കുത്തിവയ്പ്പും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ഉൾപ്പെടെ 1,50,58,743 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
READ ALSO:Kerala Covid Cases : സംസ്ഥാനത്ത് 14,373 പേര്‍ക്ക് കൂടി കൊവിഡ് ; 142 മരണം
വാക്‌സിനെടുത്തവരിൽ സ്‌ത്രീകൾ മുന്നിൽ
സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. 51.94 ശതമാനം സ്ത്രീകളും 48.05 ശതമാനം പുരുഷന്‍മാരുമാണ് വാക്‌സിന്‍ എടുത്തത്. അതായത് 78,20,413 സ്ത്രീകളും, 72,35,924 പുരുഷന്‍മാരും വാക്‌സിന്‍ എടുത്തു.