തിരുവനന്തപുരം: കൊവിഡ് കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുളള ജിഎസ്‌ടി റെയ്‌ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ അതിജീവന ഉപവാസ സമരം നടത്തി. കടയടയ്ക്കുന്നതിന് ഒരേ സ്ഥലത്ത് തന്നെ വ്യത്യസ്ത രീതി അവലംബിക്കുന്ന കേരള പൊലീസ് വ്യാപാരികളോട് തികഞ്ഞ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഒരേ റോഡിന്‍റെ അപ്പുറവും ഇപ്പുറവും രണ്ട് സമയങ്ങളാണ് പൊലീസ് വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതിന് സ്വീകരിക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അതിജീവന ഉപവാസ സമരം നടത്തി - secreteriate
കൊവിഡ് കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുളള ജിഎസ്‌ടി റെയ്‌ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; സെക്രട്ടേറിയറ്റിനു മുന്നില്‍ അതിജീവന ഉപവാസ സമരം നടത്തി
പത്തോ പതിനഞ്ചോ ദിവസം കടയടക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വ്യാപാരികള്‍ അതിനു തയ്യാറാണെന്നും അതിനു പകരം വ്യാപാരികളെ പീഡിപ്പിക്കുന്ന ശൈലി തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമയി മുന്നോട്ടു പോകുമെന്നും സമരം ഉദ്ഘാടനം ചെയ്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.