കേരളം

kerala

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം ദിനവും പാലക്കാടിന്‍റെ മുന്നേറ്റം; തൊട്ടുപിന്നില്‍ എറണാകുളം

By

Published : Dec 4, 2022, 6:28 PM IST

81 പോയിന്‍റുമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ രണ്ടാം ദിനത്തില്‍ പാലക്കാടിന്‍റെ കുതിപ്പ്. 48 പോയിൻ്റുകളുമായാണ് എറണാകുളം രണ്ടാമത് ഇടംപിടിച്ചിരിക്കുന്നത്

state school sports meet 2022  state school sports meet  സംസ്ഥാന സ്‌കൂള്‍ കായിക മേള
സംസ്ഥാന സ്‌കൂള്‍ കായിക മേള

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് ജില്ലയുടെ മുന്നേറ്റം. നിലവിലെ ഫലം അനുസരിച്ച് 10 സ്വർണവും എട്ട് വെള്ളിയും ഏഴ്‌ വെങ്കലവും അടക്കം 81 പോയിന്‍റാണ് പാലക്കാട് ജില്ലയുടെ ഇതുവരെയുള്ള നേട്ടം. തൊട്ടുപിന്നാലെ 48 പോയിൻ്റുകളുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനം

ഏഴ്‌ സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് എറണാകുളം നേടിയത്. മൂന്ന് സ്വർണവും നാല് വെള്ളിയുമടക്കം 27 പോയിന്‍റുമായി കോട്ടയം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂൾ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ മാർ ബേസിൽ എച്ച്‌എസ് കോതമംഗലം ആണ് ഒന്നാം സ്ഥാനത്ത്. നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 27 പോയിൻ്റാണ് സ്‌കൂളിന്‍റെ നേട്ടം.

ALSO READ |'ചിട്ടയായ പരിശീലനം നല്‍കിയ വിജയം'; വെങ്കലത്തില്‍ നിര്‍ത്തിയ ഇടത്തുനിന്ന് സ്വര്‍ണത്തിലേക്ക് 'ജംപ്' ചെയ്‌ത് ആശ്‌മിക

രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയിൻ്റുകളുമായി പാലക്കാട് ജില്ലയിലെ കെഎച്ച്‌എസ് കുമരംപുത്തൂർ ആണ് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമടക്കം 17 പോയിൻ്റുകളുമായി കോഴിക്കോട് ജില്ലയിലെ സെൻ്റ് ജോസഫ്‌സ് എച്ച്എസ് പുല്ലൂരാംമ്പാറയാണ് മൂന്നാമത് എത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details