കേരളം

kerala

ETV Bharat / state

# LiveUpdates: പുതിയ നികുതികളില്ല, കൊവിഡിനായി പ്രത്യേക പാക്കേജ് - ബജറ്റ് ലൈവ്

Live Updates  kerala budget 2021-22  state budget  kerala state budget  കേരള ബജറ്റ്  kn balagopal  k.n balagopal  കെ.എൻ ബാലഗോപാൽ  കേരള ബജറ്റ് 2021-22
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്

By

Published : Jun 4, 2021, 8:25 AM IST

Updated : Jun 4, 2021, 10:47 AM IST

10:08 June 04

ബജറ്റ് അവതരണം സമാപിച്ചു

ബജറ്റ് അവതരണം സമാപിച്ചു

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ ബജറ്റ് അവതരണം അവസാനിച്ചു 

10:04 June 04

കേരള ബാങ്കിലൂടെ കര്‍ഷകര്‍ക്ക് 2600 കോടി രൂപ വായ്‌പ

കേരള ബാങ്കിലൂടെ കര്‍ഷകര്‍ക്ക് 2600 കോടി രൂപ വായ്‌പ നല്‍കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍ വായ്‌പ കേരള ബാങ്ക് വഴി നല്‍കും. 

09:58 June 04

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കിഫ്‌ബി വഴി കൂടുതല്‍ നിക്ഷേപം

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കിഫ്‌ബി വഴി കൂടുതല്‍ നിക്ഷേപം ക്ഷണിക്കും. 50 കിലോമീറ്റര്‍ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കിഫ്‌ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്നു. കോസ്റ്റല്‍ ഹൈവേ പദ്ധതികള്‍ക്കായി 6500 കോടി അനുവദിച്ചു. 

09:55 June 04

തീരസംരക്ഷണത്തിന് 1500 കോടി

തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി. തുടർച്ചയായുള്ള പ്രതിരോധിക്കാനായി ചുഴലിക്കാറ്റ്, കടലാക്രമണം തുടങ്ങിയ പ്രതിഭാസങ്ങളെ ശാസ്‌ത്രീയമായി വിലയിരുത്തുമെന്ന് ധനമന്ത്രി.  

കടൽഭിത്തികൾ നിർമിക്കുന്നതടക്കമുള്ള സംവിധാനങ്ങൾ തീരദേശ സംരക്ഷണത്തിനായി യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കും. തീരദേശ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. ലോകബാങ്ക്, നബാഡ് അടക്കമുള്ള സംവിധാനങ്ങളിലൂടെ ഇതിനായി പണം വിലയിരുത്തും.

09:48 June 04

ആഭ്യന്തര ഉത്‌പാദനത്തിലും പൊതുവരുമാനത്തിലും ഇടിവ്

സംസ്ഥാനത്തെ ആഭ്യന്തര ഉത്‌പാദനത്തില്‍ 3.82 ശതമാനവും പൊതുവരുമാനത്തില്‍ 18.72 ശതമാനം ഇടിവ് ഉണ്ടായതായി ധനമന്ത്രി. റവന്യു കമ്മി ഗണ്യമായി ഉയര്‍ന്നു. ജിഎസ്‌ടി നഷ്‌ടപരിഹാരം വൈകുന്നുവെന്നും കേന്ദ്രത്തിന്‍റെ ഡിവിസിബിള്‍ പൂളില്‍ നിന്നുള്ള വിഹിതം കുറഞ്ഞു വരികയാണെന്നും അദ്ദേഹം വിമർശിച്ചു. 

09:45 June 04

കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി പ്രത്യേകം പദ്ധതികൾ

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മൂലധനം സ്വരൂപിക്കാൻ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി. പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കും. പൈനാപ്പിൾ, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങള്‍ നിര്‍മിക്കും. മാര്‍ക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കും.  

09:42 June 04

സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമെന്ന് ഉറപ്പിച്ച് ധനമന്ത്രി

കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് ധനമന്ത്രി. 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ വിതരണത്തിനായി 1,000 കോടി അനുവദിക്കുമെന്നും പ്രഖ്യാപനം. 

09:25 June 04

ബജറ്റ് അവതരണത്തിൽ കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി

ബജറ്റ് അവതരണത്തിൽ കേന്ദ്രത്തിന് വിമർശനം

വാക്‌സിൻ നയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി. വാക്‌സിൻ കയറ്റുമതിയിൽ കേന്ദ്രത്തിന് പാളിച്ച സംഭവിച്ചു. കേന്ദ്രസർക്കാരിന്‍റെ കൊവിഡ് വാക്‌സിൻ നയം കൊവിഡ് പ്രതിരോധത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. 

09:18 June 04

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യം എന്നത് ഒന്നാമത്തെ നയമായി സർക്കാരിന് സ്വീകരിക്കേണ്ടി വന്നതായി കെ.എൻ ബാലഗോപാൽ. 

09:12 June 04

പുതുക്കിയ ബജറ്റ് കേരളത്തിന് പ്രതീക്ഷയേകുമെന്ന് ധനമന്ത്രി

തോമസ് ഐസക്കിന്‍റെ ബജറ്റിനെ പ്രശംസിച്ച് കെ.എൻ ബാലഗോപാൽ

മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റിനെ പ്രശംസിച്ച് കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചു. പുതുക്കിയ ബജറ്റ് കേരളത്തിന് പ്രതീക്ഷയേകുമെന്ന് ഉറപ്പെന്ന് അദ്ദേഹം ആമുഖ പ്രസംഗത്തിൽ പറഞ്ഞു.  

09:03 June 04

ബജറ്റ് അവതരണം തുടങ്ങി

ബജറ്റ് അവതരണം തുടങ്ങി

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി 

09:03 June 04

സഭ നടപടികൾ ആരംഭിച്ചു

സ്‌പീക്കറും മുഖ്യമന്ത്രിയും നിയമസഭയിൽ

സ്‌പീക്കർ എം.ബി രാജേഷ് നിയമസഭയിലെത്തി. സഭ നടപടികൾ ആരംഭിച്ചു.

08:53 June 04

ധനമന്ത്രി നിയമസഭയിൽ

ധനമന്ത്രി നിയമസഭയിൽ

ധനമന്ത്രി നിയമസഭയിലെത്തി. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും. 

08:26 June 04

ബജറ്റിന്‍റെ പകര്‍പ്പ് ധനമന്ത്രിക്ക് കൈമാറി

പ്രിന്‍റിങ് വകുപ്പ് ഡയറക്‌ടർ ബജറ്റിന്‍റെ പകര്‍പ്പ് ധനമന്ത്രി കെ.എൻ ബാലഗോപാലിന് കൈമാറി

07:56 June 04

പുതുക്കിയ സംസ്ഥാന ബജറ്റാണ് നിയമസഭയിൽ അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. 2021-22 വർഷത്തേക്കുള്ള കെ.എൻ ബാലഗോപാലിന്‍റെ ആദ്യ ബജറ്റ് അവതരണത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 

പുതുക്കിയ സംസ്ഥാന ബജറ്റാണ് നിയമസഭയിൽ അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിന്‍റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Last Updated : Jun 4, 2021, 10:47 AM IST

ABOUT THE AUTHOR

...view details