കേരളം

kerala

ETV Bharat / state

ബിജുമോൻ ആന്‍റണി കർഷകോത്തമൻ; സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

ഇടുക്കി പാമ്പാടും പാറയിലെ ബിജുമോൻ ആന്‍റണി ഏറ്റവും മികച്ച കർഷകനുള്ള സിബി സ്മാരക കർഷകോത്തമ അവാർഡിനർഹനായി.

kerala agriculture award announced news  സംസ്ഥാന കാർഷിക അവാർഡ് പ്രഖ്യാപിച്ചു  കാർഷിക അവാർഡ് വാർത്ത  agriculture award news
സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

By

Published : Nov 28, 2019, 7:34 PM IST

Updated : Nov 28, 2019, 8:07 PM IST

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ഇടുക്കി പാമ്പാടും പാറയിലെ ബിജുമോൻ ആന്‍റണി ഏറ്റവും മികച്ച കർഷകനുള്ള സിബി സ്മാരക കർഷകോത്തമ അവാർഡിനർഹനായി. രണ്ട് ലക്ഷം രൂപയും സ്വർണ മെഡലും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ ജില്ലയിലെ വാണി.വിയെ മികച്ച യുവ കർഷകയായും പാലക്കാട് പെരുമാട്ടിയിലെ ജ്ഞാന ശരവണനെ മികച്ച യുവ കർഷകനായും തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും സ്വർണ മെഡലുമാണ് അവാർഡ്.

ബിജുമോൻ ആന്‍റണി കർഷകോത്തമൻ; സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

ഏറ്റവും മികച്ച ഫാമിങ് ഗ്രൂപ്പായി ആലപ്പാട് പാടശേഖര സമിതിയെ തെരഞ്ഞെടുത്തു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഏറ്റവും മികച്ച തെങ്ങ് കർഷകനുള്ള കേര കേസരി പുരസ്കാരം പാലക്കാട് എലപ്പുള്ളിയിലെ വേലായുധൻ കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയും സ്വർണ മെഡലും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

മികച്ച കർഷകനായി തെരഞ്ഞെടുത്ത ബിജുമോൻ ആന്‍റണി

ഏറ്റവും മികച്ച പച്ചക്കറി കർഷകനുള്ള ഹരിത മിത്ര അവാർഡ് ആലപ്പുഴയിലെ ശുഭ കേസൻ നേടി. ബിൻസി ജെയിംസ്, ഖദീജ മുഹമ്മദ് എന്നിവരാണ് കർഷക തിലകങ്ങൾക്കുള്ള അവാർഡ് നേടിയത്.

യുവ കർഷകനായി തെരഞ്ഞെടുത്ത ജ്ഞാന ശരവണൻ

തിരുവനന്തപുരത്ത് പിആർ ചേംബറിൽ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതിന് അവാർഡുകൾ പ്രോത്സാഹനം നൽകുമെന്ന് മന്ത്രി പറഞ്ഞു.

Last Updated : Nov 28, 2019, 8:07 PM IST

ABOUT THE AUTHOR

...view details