കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 7643 പേര്‍ക്ക് കൂടി COVID 19 ; 77 മരണം

ചികിത്സയിലായിരുന്ന 10,488 പേരാണ് പുതുതായി രോഗമുക്തരായത്

kerala covid  kerala  കേരള കൊവിഡ്  കേരളം  തിരുവനന്തപുരം വാര്‍ത്ത  കേരള ആരേഗ്യ മന്ത്രാലയം
സംസ്ഥാനത്ത് 7643 പേര്‍ക്ക് കൂടി COVID; 77 മരണം

By

Published : Oct 19, 2021, 6:18 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് 7643 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആകെ മരണം 27,002 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,488 പേര്‍ രോഗമുക്തി നേടി. 47,60,781 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 80,262 പേരാണ് ഇനി ചികിത്സയിലുള്ളത്.

ജില്ലകളില്‍ രോഗ ബാധ

തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍കോട് 141 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലകളില്‍ രോഗമുക്തി

തിരുവനന്തപുരം 1056, കൊല്ലം 541, പത്തനംതിട്ട 520, ആലപ്പുഴ 443, കോട്ടയം 605, ഇടുക്കി 540, എറണാകുളം 2005, തൃശൂര്‍ 1247, പാലക്കാട് 595, മലപ്പുറം 754, കോഴിക്കോട് 1141, വയനാട് 397, കണ്ണൂര്‍ 566, കാസര്‍കോട് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,92,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,368 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 854 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം

നിലവില്‍ 80,262 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 353 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് വിശകലന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,14,027), 46.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,23,54,628) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,49,558). ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7643 പുതിയ രോഗികളില്‍ 6463 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു.

ഇവരില്‍ 1881 പേര്‍ ഒരു ഡോസ് വാക്‌സിനും 2635 പേര്‍ രണ്ടുഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1947 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ:കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details