കേരളം

kerala

ETV Bharat / state

മഴക്കെടുതി : 5168 പേരെ മാറ്റി പാര്‍പ്പിച്ചു, സംസ്ഥാനത്ത് ഇതുവരെ 178 ദുരിതാശ്വാസ ക്യാമ്പുകള്‍

സംസ്ഥാനത്ത് 4639 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ; ഏറ്റവും കൂടുതല്‍ ആളുകള്‍ തൃശൂര്‍ ജില്ലയില്‍

By

Published : Aug 3, 2022, 3:05 PM IST

Updated : Aug 3, 2022, 8:12 PM IST

Etv BharaRelief camps in kerala update  Relief camps due to rain in kerala  സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍  കേരളത്തിലെ മഴക്കെടുതി  റെഡ് അലര്‍ട്ടുള്ള ജില്ലകള്‍  കാലാവസ്ഥാ മുന്നറിയിപ്പ്  t
Etv Bharമഴക്കെടുതി; 4639 പേരെ മാറ്റി പാര്‍പ്പിച്ചു, സംസ്ഥാനത്ത് ഇതുവരെ 166 ദുരിതാശ്വാസ ക്യാമ്പുകള്‍at

തിരുവനന്തപുരം :മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് വീടുകൾ പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു.

ഇതോടെ കഴിഞ്ഞ ഞായറാഴ്‌ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്ക് ഭാഗിക നാശനഷ്‌ടവുമുണ്ടായി. മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്‌ടപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മുന്നറിയിപ്പുകൾ ഗൗരവമായി കാണുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Aug 3, 2022, 8:12 PM IST

ABOUT THE AUTHOR

...view details