തിരുവനന്തപുരം :ചൊവ്വാഴ്‌ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് - ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
അറബിക്കടലിലെ ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം
സംസ്ഥാനത്ത് ഇന്നും കനത്ത മഴ, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശവും നിലനില്‍ക്കുന്നു. വടക്കുകിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനുസമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം സൗരാഷ്ട്ര, കച്ച് തീരത്തിനരികെ അതേരീതിയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ മഴ കൂടുതല്‍ ശക്തിപ്പെട്ടേക്കാമെന്നാണ് കലാവസ്ഥ വിദഗ്‌ധരുടെ അറിയിപ്പ്.