കേരളം

kerala

ETV Bharat / state

കേരള പൊലീസിന്‍റെ പരേഡ് ഇനി മുതല്‍ പൊതുസ്ഥലത്ത്

പൊലീസിന്‍റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം

കേരള പൊലീസ്  തിരുവനന്തപുരം  ഡിജിപി ലോക്‌നാഥ് ബെഹ്റ  kerala police  public places  parade at public places  thiruvananthapuram latest news
കേരള പൊലീസിന്‍റെ പരേഡ് ഇനി മുതല്‍ പൊതുസ്ഥലത്ത് സംഘടിപ്പിക്കും

By

Published : Feb 8, 2020, 9:29 PM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയില്‍ ഒരിക്കല്‍ നടത്തുന്ന പരേഡ് ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിര്‍ദേശം. പൊലീസിന്‍റെ ജനമൈത്രി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന പരേഡുകളും ജനങ്ങള്‍ക്ക് എത്താനും കാണാനും കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ബറ്റാലിയനുകളിലേയും പൊലീസ് ബാന്‍റ് സംഘം ഇനി മുതല്‍ ആഴ്ചയില്‍ ഒരു ദിവസം പൊതുസ്ഥലത്ത് ബാന്‍റ് വാദ്യം സംഘടിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പട്രോളിങ്ങിനും ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കുമായി പ്രവൃത്തി ദിവസങ്ങളില്‍ കുതിരപ്പൊലീസിന്‍റെ സേവനം ഉപയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കല്‍ പൊലീസ് നായകളുടെ പ്രദര്‍ശനം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details