തിരുവനന്തപുരം:ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ടാൽ പരാതികൾ വാട്‌ആപ്പിലൂടെ അറിയിക്കാനുള്ള സൗകര്യവുമായി കേരള പൊലീസ്. ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന ഭീഷണികൾ ലഭിച്ചാലോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടാലോ 9497980900 എന്ന നമ്പറിലൂടെ പരാതി അറിയിക്കാം.
Police To Prevent Online Crimes: പരാതിപ്പെടാൻ വാട്‌സ്‌ആപ്പ് മതി; ഓൺലൈൻ ക്രൈമുകൾക്കെതിരെ സംവിധാനമൊരുക്കി കേരള പൊലീസ്
Kerala Police Starts New System To Complaint Against Online Crimes: ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന ഭീഷണികൾ ലഭിച്ചാലോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടാലോ 9497980900 എന്ന നമ്പറിലൂടെ പരാതി അറിയിക്കാം
Kerala Police To Prevent Online Crimes
Published : Oct 20, 2023, 6:02 PM IST
ടെക്‌സ്‌റ്റ്, ഫോട്ടോ, വീഡിയോ, ശബ്‌ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ ഇതുവഴി പരാതി നല്‍കാം. എന്നാല്‍ നേരിട്ട് വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതാണ്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.