കേരളം

kerala

ETV Bharat / state

'കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്രാക്കപ്പല്‍'; പദ്ധതി പരിഗണനയിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചതായും പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ വകയിരുത്തിയ 15 കോടി കൂടി ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

Kerala plans passenger ship service to Gulf to beat exorbitant air charges  കപ്പൽ സർവീസ്  ഗൾഫിലേക്ക് കപ്പൽ സർവീസ്  യാത്ര കപ്പൽ സർവീസ്  അഹമ്മദ് ദേവർകോവിൽ  passenger ship service to Gulf  Ahammad Devarkovil  Kerala plans passenger ship service  Kerala plans passenger ship service to Gulf
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്ര കപ്പൽ

By

Published : Jun 1, 2023, 4:46 PM IST

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമായ യാത്രാക്കപ്പല്‍ സർവീസ് ആരംഭിക്കാനൊരുങ്ങി കേരള സർക്കാർ. ഇതിനായി നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാൻ ബുധനാഴ്‌ച ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാര്‍ ഡെവലപ്പ്മെന്‍റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഭീമമായ തുകയാണ് യാത്രയ്ക്കാ‌യി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്‍റെ സിംഹഭാഗവും യാത്രയ്ക്കാ‌യി മാറ്റിവയ്‌ക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.

യാത്രാഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള, സിഇഒ സലീംകുമാര്‍, നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത് കോലാശേരി, എംഡിസി പ്രസിഡന്‍റ് ഷെവലിയാര്‍ സിഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എംകെ അയ്യപ്പന്‍, സുബൈര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ ഉയർന്ന ചാർജ് ഈടാക്കാൻ തുടങ്ങിയതോടെയാണ് പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നായി ബേ​പ്പൂ​ർ -​ യു​എ​ഇ ക​പ്പ​ൽ സ​ർ​വീസ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉയർന്നത്. നിലവിൽ ഉത്സവ സീസണുകളിൽ ലക്ഷങ്ങളാണ് വിമാന കമ്പനികൾ ടിക്കറ്റിനായി ഈടാക്കുന്നത്.

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് : നേരത്തെ പ്രവാസികളെ വലയ്‌ക്കുന്ന തരത്തിൽ വിമാനയാത്ര നിരക്ക് വൻതോതിൽ വർധിപ്പിച്ച നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. പ്രവാസികളെ ബാധിക്കുന്ന തരത്തിൽ ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നത്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളിൽ ഈടാക്കുന്ന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിൽ അധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ സീസണുകള്‍, സ്‌കൂൾ അവധികൾ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്.

മാസങ്ങളോളം വിദേശത്ത് ജോലി ചെയ്‌ത് ഉണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികൾക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്‍റേയും കുടിയേറ്റ സംഘടനകളുടേയും അഭ്യർഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ നിരക്കില്‍ നാട്ടിലെത്താന്‍ കഴിയുന്ന രീതിയിൽ അധിക ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസുകൾ നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വേഗത്തിൽ അനുമതി നൽകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details