കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്ന് 210 കൊവിഡ് കേസുകള്‍ ; കൂടുതല്‍ എറണാകുളത്ത് - കേരളത്തിലെ ഇന്നത്തെ കൊവിഡ് മരണങ്ങൾ

രാജ്യത്താകെ കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും സമാന സ്ഥിതിയുള്ളതിനാല്‍ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്

kerala new covid cases update  kerala health ministry instructions  kerala new covid cases  കൊവിഡ് കേസുകള്‍  ഇന്ന് കൊവിഡ് മരണങ്ങൾ  കേരളത്തിലെ ഇന്നത്തെ കൊവിഡ് മരണങ്ങൾ  കേരളത്തിലെ ഇന്നത്തെ കൊവിഡ് കേസുകള്‍
കൊവിഡ് കേസുകള്‍

By

Published : Mar 22, 2023, 10:46 PM IST

തിരുവനന്തപുരം :200 കടന്ന് സംസ്ഥാനത്തെ കൊവിഡ് കേസുകൾ. ഇന്ന് 210 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഏറണാകുളത്ത് 50 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലും വ്യാപനം വർധിക്കുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് മൂന്ന് മരണം കൊവിഡ് മൂലമാണെന്ന് ആദ്യം ആരോഗ്യവകുപ്പ് കൊവിഡ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയെങ്കിലും പിന്നീട് തിരുത്തി. ഇന്ന് കൊവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് വകുപ്പ് വിശദീകരിച്ചു. വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്‌തപ്പോൾ ഉണ്ടായ പിശകാണെന്നാണ് നല്‍കുന്ന വിശദീകരണം. കൊവിഡ് കേസുകളിൽ വർധനയെ തുടർന്ന് ജില്ലകൾക്ക് അരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം നല്‍കി.

'ജില്ലകള്‍ കൊവിഡ് അവലോകന യോഗം സംഘടിപ്പിക്കണം':ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ജാഗ്രതാനിർദേശം നൽകിയത്. 1,236 കൊവിഡ് ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. 119 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും കൊവിഡ് അവലോകന യോഗം സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. നിരീക്ഷണം ശക്തിപ്പെടുത്താനാണ് നിര്‍ദേശം. ദിവസവും കൊവിഡ് കേസുകള്‍ അവലോകനം ചെയ്യണം. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

ALSO READ|ഇന്ത്യയില്‍ 1134 പുതിയ കൊവിഡ് കേസുകള്‍; കേരളത്തിലും വര്‍ധന; ആശങ്ക

ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്‍റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ സജ്ജമാക്കാനും നിര്‍ദേശമുണ്ട്. പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധത്തിന് വേണ്ടത് മാസ്‌ക് ധാരണം:കൊവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. സ്വയം പ്രതിരോധമാണ് വൈറസിനെ തുരത്താന്‍ ഏറ്റവും പ്രധാനം. കൊവിഡ് പ്രതിരോധത്തിന് ആദ്യം വേണ്ടത് മാസ്‌ക് ധരിക്കലാണെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. മറ്റ് ഗുരുതര രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ പൊതുസ്ഥലങ്ങളില്‍ പോവുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കേണ്ടതുണ്ട്. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.

ആയിരം കടന്ന് കൊവിഡ് കേസുകള്‍:രാജ്യത്ത് 24 മണിക്കൂറിനിടെ 1134 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടു. 7,026 ആണ് സജീവ കേസുകളുടെ എണ്ണം. ഛത്തീസ്‌ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഞ്ച് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,30,813 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്. 24 മണിക്കൂറിനിടെ 1,03,831 പേരെയാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.

ABOUT THE AUTHOR

...view details