നിയമസഭയില്‍ മൂന്ന് സുപ്രധാന ബില്ലുകൾ പാസാക്കും
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബിൽ കൊണ്ടുവന്നത്.
തിരുവനന്തപുരം:കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകളും ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിന് അവകാശം നൽകുന്ന സെമിത്തേരി ബില്ലും ഇന്ന് നിയമസഭ പാസ്സാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബിൽ കൊണ്ടുവന്നത്. ബിൽ പാസായാൽ വാർഡ് വിഭജനത്തിന്‍റെ തുടർ നടപടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോകും. ഓർത്തഡോക്സ് -യാക്കോബായ സഭകളുടെ തർക്കത്തെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് സെമിത്തേരി ബിൽ കൊണ്ടുവന്നത്. ക്രിസ്ത്യൻ സമുദായത്തെയാകെ ബിൽ ബാധിക്കുമെന്നതിനാൽ തർക്കം നിലനിൽക്കുന്ന സമുദായങ്ങൾക്ക് മാത്രമായി ചുരുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനാൽ ചില ഭേദഗതികളോടെയാകും ബിൽ നിയമമാകുക.