തിരുവനന്തപുരം:അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിയടക്കം ബഹിഷ്കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക്. ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിലും അനുകൂല നിലപാട് ഉണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് ഡോക്ടർമാർ. ഔദ്യോഗിക ചർച്ച നടത്താമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകിയിരുന്നെങ്കിലും ചർച്ചയുടെ സമയമോ തീയതിയോ ഇതുവരെ അറിയിച്ചിട്ടില്ലന്ന് ഡോക്ടർമാർ പറയുന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സമരക്കാരുടെ നിലപാട്.
ഇതിനിടെ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കാമെന്ന് പിജി ഡോക്ടർമാർക്ക് നൽകിയ ഉറപ്പ് സർക്കാർ നടപ്പാക്കി. 307 നോണ്‍ അക്കാഡമിക് റസിഡന്‍സ്മാരെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 50, കോട്ടയം 56, തൃശൂര്‍ 50, കണ്ണൂര്‍ 33, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ എന്‍എജെആര്‍മാരെ നിയമിച്ചത്. നിയമിച്ചവര്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. എന്‍എജെആര്‍മാരെ 45,000 രൂപ വേതനത്തില്‍ അതത് മെഡിക്കല്‍ കോളജുകള്‍ക്ക് നിയമിക്കാനാണ് അനുമതി നല്‍കിയത്. ബാക്കിയുള്ളവരെ ഉടന്‍ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
ALSO READ ശബരിമല ഭണ്ഡാരത്തിലെ നോട്ടുകള്‍ ബാങ്കിലെത്തിയപ്പോള്‍ എണ്ണം കൂടി, എന്താണെന്നറിയാൻ ദേവസ്വം ബോര്‍ഡ്