തിരുവനന്തപുരം : നിയമസഭ സമുച്ചയത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം (കെഎല്‍ഐബിഎഫ്) (Kerala Legislature International Book Festival ) രണ്ടാം എഡിഷനില്‍ 160 പ്രസാധകരുടെ 250 സ്റ്റാളുകള്‍ ഉണ്ടാകുമെന്ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍. പുസ്‌തകോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നവംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പുസ്‌തകോത്സവത്തിൽ പങ്കെടുക്കുന്നവർ : പുസ്‌തകോത്സവത്തിന്‍റെ ആദ്യ ദിനമായ നവംബര്‍ ഒന്നിന് നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാർഥി സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഖ്യാത എഴുത്തുകാരായ പെരുമാള്‍ മുരുകന്‍, ഷബ്‌നം ഹഷ്‌മി, ശശി തരൂര്‍, പറക്കാല പ്രഭാകരന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, എം.മുകുന്ദന്‍, ആനന്ദ് നീലകണ്‌ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കുന്ദസ്വാമി, അനിത നായര്‍, പ്രഭാ വര്‍മ്മ, കെആര്‍ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, സുനില്‍ പി ഇളയിടം, പിഎഫ് മാത്യൂസ്, മധുപാല്‍, ഡോ.മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍ഇ സുധീഷ്, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സിവി ബാലകൃഷ്‌ണന്‍ തുടങ്ങി 125 ഓളം പ്രമുഖര്‍ വിവിധ സമയങ്ങളിലായി പുസ്‌കോത്സവത്തില്‍ പങ്കെടുക്കും.