തിരുവനന്തപുരം:ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണിൽ വെങ്കല മെഡല്‍ നേടിയി പി.വി സിന്ധുവിനും ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരബായ് ചാനുവിനും ആദരം അർപ്പിച്ച് നിയമസഭ.
പി.വി സിന്ധുവിനും മീരബായ് ചാനുവിനും കേരള നിയമസഭയുടെ ആദരം - സ്പീക്കര്‍ എംബി രാജേഷ്
വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.
പി.വി സിന്ധുവിനും മീരബായ് ചാനുവിനും കേരള നിയമസഭയുടെ ആദരം
ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയത്. വനിതകളുടെ ബോക്സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിത കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.
ഈ കായിക താരങ്ങൾക്ക് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും സ്പീക്കർ വ്യക്തമാക്കി.
also read: അത്‌ലറ്റിക്‌സിലെ ആദ്യ മെഡല്‍ സ്വപ്‌നവുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങുന്നു