തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം. തിരുവനന്തപുരത്താണ് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രതിഷേധ ധർണയിൽ പങ്കെടുക്കും. രാവിലെ പത്തിന് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് ധർണ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് സംയുക്ത പ്രക്ഷോഭം - സംസ്ഥാന വ്യാപക ഹർത്താല്‍
രാവിലെ പത്തിന് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി പ്രക്ഷോഭം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് സർക്കാർ. വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംയുക്ത സമരവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ധർണയിൽ മന്ത്രിമാരും യുഡിഎഫ് നേതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. നിയമത്തിനെതിരെ ചൊവ്വാഴ്‌ച ചില സംഘടനകൾ സംസ്ഥാന വ്യാപകമായി ഹർത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.