തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും. ചൊവ്വാഴ്ച വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചൂട് ഉയര്‍ന്ന് തന്നെ: വേനല്‍ മഴയ്‌ക്ക് നാളെ മുതല്‍ സാധ്യത
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും
കനത്ത ചൂട് ഇന്നും തുടരും; ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ALSO READ:ഭർത്താവ് മദ്യപിച്ചു; ഗർഭിണിയായ ഭാര്യ തൂങ്ങി മരിച്ചു
കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ ചൂട്. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ഉയർന്ന ചൂട്. 39.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.