തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും. നേരത്തെ സഭയില്‍ അവതരിപ്പിച്ച് സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുക. അതേസമയം ഗവര്‍ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനോട് യോജിപ്പാണെന്നും ബദല്‍ സംവിധാനത്തോട് എതിര്‍പ്പാണെന്നും പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ ; ബില്‍ ഇന്ന് നിയമസഭയില്‍ ; എതിര്‍പ്പുമായി പ്രതിപക്ഷം
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍
ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്‌ധരെ ചാൻസലറാക്കണം എന്നാണ് ബില്ലിലെ നിർദേശം. വിസി ഇല്ലെങ്കിൽ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സർവകലാശാല വിസിമാർക്കോ നൽകുമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ ഇത് ഒപ്പിട്ടിട്ടില്ല. ഇതേ തുടർന്നാണ് പ്രത്യേക സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിച്ചത്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല.