തിരുവനന്തപുരം:അരി വില നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ അരി വിതരണം ചെയ്യും. നാളെ (നവംബര്‍ ഒന്ന്) മുതൽ വിതരണം ആരംഭിക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗം നിർദേശം നൽകി.
അരി വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ; കേരളപ്പിറവി ദിനത്തില്‍ റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ വിതരണം
സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് അരി വില നിയന്ത്രിക്കാൻ തീരുമാനമായത്
വെള്ള, നീല നിറത്തിലുള്ള കാര്‍ഡുടമകള്‍ക്ക് എട്ട് കിലോഗ്രാം അരി ലഭിക്കും. 10.90 രൂപ നിരക്കിലാകും വിതരണം. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരി വണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും.
ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയില്‍ ഏതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈക്കോയോ മാവേലി സ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരി വണ്ടി എത്തുക. സംസ്ഥാനത്ത് റെക്കോഡ് വിലയാണ് അരിയ്ക്ക്. ഓണത്തിന് 49 രൂപയായിരുന്ന ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോൾസെയിൽ വില ഇപ്പോള്‍ 57ലെത്തി. ചില്ലറ വ്യാപാരികളിൽ നിന്ന് സാധാരണക്കാർ വാങ്ങുമ്പോൾ 60 രൂപയ്ക്ക് മുകളിൽ നൽകണം.