തിരുവനന്തപുരം :മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താക്കീതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ അവഹേളിക്കുന്നത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗവർണർ തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അവഹേളനം തുടർന്നാൽ മന്ത്രി സ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ഗവർണർ വ്യക്തമാക്കി.
'മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും' ; സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ - kerla governor state government issue
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റ്
ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവും മന്ത്രിമാര്‍ക്കുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്‌താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ഗവർണറുടെ പ്രസ്‌താവന രാജ്ഭവൻ പിആർഒയാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌തത്.
വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ചേർന്ന യോഗത്തിൽ നിന്നും വിട്ടുനിന്ന 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചിരുന്നു. ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഗവർണറുടെ ട്വീറ്റ്.