തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിച്ച ബിപിഎല്‍ വിഭാഗത്തിലുളളവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസ ധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 5000 രൂപ പ്രതിമാസം മൂന്നു വര്‍ഷത്തേക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലുളള സഹായങ്ങള്‍ക്കു പുറമേയാണിത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ ധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ - കൊവിഡ് ആശ്വാസ ധനം
ബിപിഎല്‍ വിഭാഗത്തിലുളളവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ആശ്വാസ ധനം.
സര്‍ക്കാര്‍
മറ്റ് ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്കും സഹായം ലഭിക്കും. മരണം നടന്നത് കേരളത്തിനു പുറത്തു വച്ചാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും.അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്.
അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചു വരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.