കേരളം

kerala

ETV Bharat / state

athidhi portal| അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ കാല്‍ലക്ഷം കടന്നു, വരുംദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ലേബര്‍ കമ്മിഷണര്‍

തൊഴിലാളികളുടെ സമ്പൂർണ്ണ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളി രജിസ്ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.

athidhi portal  kerala goverement  new project  kerala police  athithi thozhilalikal  അതിഥി പോർട്ടൽ  കേരളം  തൊഴിൽവകുപ്പ്‌  അതിഥി തൊഴിലാളി  ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ  വി ശിവൻകുട്ടി  തിരുവനന്തപുരം
kerala-goverement-new-project-athithi-portal

By

Published : Aug 15, 2023, 3:18 PM IST

Updated : Aug 15, 2023, 5:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ, കേരളത്തില്‍ എത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ 25,000 കടന്നു. തൊഴിലാളികളുടെ സമ്പൂർണ്ണ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നത്. രജിസ്‌ട്രേഷനായി റെയിൽവെ സ്റ്റേഷനുകളിൽ തന്നെ ഹെൽപ്‌ ഡെസ്‌ക്കുകൾ ആരംഭിച്ചിരുന്നു.

ഒരു തൊഴിലാളിയും രജിസ്റ്റർ ചെയ്യാതെ പോകരുതെന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തൊഴിലുടമകൾക്കും കരാറുകാർക്കും കർശന നിർദേശം ഇതിനെ കുറിച്ച് നൽകിയിട്ടുണ്ട്‌. അതിഥി തൊഴിലാളി രജിസ്ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.

രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്‌തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. ആപ്പ് നിലവിൽ വരുന്നതോടെ ഫെസിലിറ്റേഷൻ സെന്‍ററുകൾ, ലേബർ ക്യാമ്പുകൾ, നിർമാണസ്ഥലങ്ങൾ എന്നിവിടങ്ങൾക്ക് പുറമേ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തിൽ രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമിടും. സംസ്ഥാനത്തൊട്ടാകെ തൊഴിൽ വകുപ്പ്‌ ഓഫിസുകളിലും ലേബർ ക്യാമ്പുകളിലും വർക്ക്‌ സൈറ്റുകളിലും രജിസ്‌ട്രേഷനായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

അതിഥി തൊഴിലാളികളുടെ സാമുഹിക സുരക്ഷയും ക്യത്യമായ വിവര ശേഖരണവും ആണ്‌ ഇതിന്‍റെ പ്രാഥമിക ലക്ഷ്യം. ആവാസ്‌ ഇൻഷുറൻസ്‌ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ വഴിയുള്ള യുണീക്ക്‌ ഐഡി നിർബന്ധിതമാക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സന്നദ്ധ പ്രവർത്തകരുടെ സഹായം തേടുമെന്നും കമ്മിഷണർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കു പുറമേ, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

നിർദേശങ്ങൾ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. വ്യക്തിവിവരങ്ങൾ എൻട്രോളിങ് ഓഫിസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.

വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവകുപ്പ്‌ അതിഥി തൊഴിലാളികൾക്കായി റേഷൻ കാർഡുകളും ലഭ്യമാക്കിയിരുന്നു. റേഷന്‍ കാര്‍ഡ് വിതരണ ഉദ്‌ഘാടനം കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ വച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനിലാണ് നിര്‍വഹിച്ചത്. അസമീസ്, ബംഗാളി, തമിഴ്, ഹിന്ദി, കന്നഡ, ഒറിയ എന്നീ ഭാഷകളില്‍ തയ്യാറാക്കിയിട്ടുളള റേഷന്‍ റൈറ്റ് കാര്‍ഡുകളാണ് വിതരണം ചെയ്യുക. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാക്കുന്നതിനാണ് റേഷന്‍ റൈറ്റ് കാര്‍ഡ് നല്‍കുന്നത്. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.

ALSO READ : വിശപ്പുരഹിത കേരളം; അതിഥി തൊഴിലാളികൾക്കും കേരളത്തിൽ ഇനി റേഷൻ കാർഡ്

Last Updated : Aug 15, 2023, 5:40 PM IST

ABOUT THE AUTHOR

...view details