തിരുവനന്തപുരം:കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. തിയേറ്ററുകൾ പൂർണമായും പ്രവർത്തനസജ്ജമാകും. മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകി.
തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ - കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്
ബാറുകൾ, ക്ലബ്ബുകൾ, റസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കും.
നിലവിൽ 50% സീറ്റുകളിൽ പ്രേക്ഷകരെ പ്രവേശിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ബാറുകൾ, ക്ലബ്ബുകൾ, റസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കും. കൂടാതെ പ്രവർത്തന സമയത്തിൽ ഉണ്ടായിരുന്ന നിയന്ത്രണവും ഒഴിവാക്കി.
കൊവിഡ് രോഗികളുടെ എണ്ണം അനുസരിച്ച് എ,ബി,സി കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പൊതു പരിപാടികൾക്കും 1500 പേർക്ക് പങ്കെടുക്കാനും അനുമതി നൽകി. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ല കലക്ടറുടെ അനുമതി വേണമെന്ന് മാത്രമാണ് നിലവിലുള്ള നിയന്ത്രണം. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഓഫീസുകളുടെയും മീറ്റിങ്ങുകളും ഓഫ് ലൈനായി നടത്താം.