തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന പരിഗണന പ്രവാസികൾക്ക് നല്‍കാനാവില്ലെന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പോലെ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്‍റൈൻ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ ഉത്തരവ് പുറത്തിറക്കി. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് വീണ്ടും വിവാദ ഉത്തരവ്.
പ്രവാസികൾ അതിഥി തൊഴിലാളികളല്ല; ആനൂകുല്യങ്ങൾ നല്‍കാനാവില്ലെന്ന് സർക്കാർ - expatriate news
അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പോലെ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്‍റൈൻ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ ഉത്തരവ് പുറത്തിറക്കി
മടങ്ങി വരുന്ന പ്രവാസികളും അതിഥി തൊഴിലാളികളും രണ്ടാണ്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാകില്ല. മടങ്ങിവരുന്ന അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈൻ ഉള്‍പ്പെടെ നല്‍കുന്നത് സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് നോര്‍ക്ക വകുപ്പ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലേക്ക് മടങ്ങിവരുന്ന അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈൻ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.