തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മലയാളികൾക്ക് ക്വാറന്‍റൈൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി സംസ്ഥാന സർക്കാർ. കൊവിഡ് വ്യാപനം വർധിച്ചേക്കുമെന്നുള്ള ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പിനെതുടർന്നാണ് സർക്കാരിന്‍റെ പിന്മാറ്റം.
ക്വാറന്‍റൈൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി
കൊവിഡ് വ്യാപനം വർധിപ്പിക്കാൻ കാരണമായേക്കാമെന്നുള്ള ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് സർക്കാർ പിന്മാറ്റം.
ക്വാറന്‍റൈൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി സർക്കാർ
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർ നിലവിൽ 7 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നതാണ് വ്യവസ്ഥ. തുടർന്ന് ആന്‍റിജൻ പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ ക്വാറന്‍റൈൻ അവസാനിപ്പിക്കാം. പരിശോധനയില്ലെങ്കിൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നാണ് കേരളത്തിലെ നിലവിലെ ചട്ടം.