തിരുവനന്തപുരം :ലോക പ്രസിദ്ധമായ കോവളം ബീച്ചും സമീപ കടല്‍ത്തീരങ്ങളും കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അതിനൂതന സൗകര്യങ്ങളോടെ ബീച്ചിനെയും സമീപ കടല്‍ത്തീരങ്ങളെയും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഇതിനായി 93 കോടി രൂപയുടെ പദ്ധതിക്ക് യോഗം അനുമതിയും നൽകി.
തലയെടുപ്പിനൊരുങ്ങി കോവളം :രാജ്യത്തിന്‍റെ തെക്കുഭാഗത്ത് പ്രൗഢിയോടെ എണ്ണപ്പെടുന്ന ബീച്ചുകളിലൊന്നായ കോവളത്തെയും അതിനോട് ചേർന്നുള്ള മറ്റ് ബീച്ചുകളുടെയും പുനരുജ്ജീവനത്തിനായാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. അവിടെ തീരസംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു.