കേരളം

kerala

ഡോക്ടർമാരുടെ സസ്പെൻഷൻ; സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒ.പി ബഹിഷ്കരണം

By

Published : Oct 5, 2020, 7:49 AM IST

സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കല്‍ കോളജുകളിലും ഡോക്ടർമാർ ഇന്ന് കൊവിഡ് ഇതര ഒ.പി ബഹിഷ്കരിക്കും. രാവിലെ 8 മുതല്‍ 10 വരെയാണ് ബഹിഷ്കരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്  ഒപി ബഹിഷ്കരണം  മെഡിക്കല്‍ കോളജ് ഡോക്ടർമാർ സമരം  കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം  trivandrum medical college news  doctors op strike  covid patient worm news  medical college doctors strike
ഡോക്ടർമാരുടെ സസ്പെൻഷൻ; സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒ.പി ബഹിഷ്കരണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടർമാർക്ക് എതിരെ നടപടി എടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കല്‍ കോളജുകളിലും ഡോക്ടർമാർ ഇന്ന് കൊവിഡ് ഇതര ഒ.പി ബഹിഷ്കരിക്കും. രാവിലെ 8 മുതല്‍ 10 വരെയാണ് ബഹിഷ്കരണം. നടപടി പിൻവലിച്ചില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്ക്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫീസർ ഡോ. അരുണ ഉൾപ്പടെയുള്ളവരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ട‌ർമാർ സമരത്തിലാണ്.

ABOUT THE AUTHOR

...view details