കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 1088 പേര്‍ക്ക് കൊവിഡ്‌; ഒരു മരണം - കേരളത്തില്‍ കൊവിഡ്‌ കുറയുന്നു

ഇന്ന് സ്ഥിരീകരിച്ചത് ഒരു കൊവിഡ്‌ മരണം. 2,037 പേര്‍ക്ക് രോഗമുക്തി

Kerala covid  Covid Updates  Covid cases declines  Kerala health department  കേരള കൊവിഡ്‌  കേരളത്തില്‍ കൊവിഡ്‌ കുറയുന്നു  കൊവിഡ്‌ കണക്ക്
1088 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു, ഒരു മരണം

By

Published : Mar 12, 2022, 6:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ്‌ കേസുകളുടെ എണ്ണം കുറയുന്നു. ഇന്ന് 1088 പേര്‍ക്ക് സംസ്ഥാനത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചു.

രോഗ ബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 217, കോട്ടയം- 145, കോഴിക്കോട്- 107, തിരുവനന്തപുരം- 104, തൃശൂർ- 82, കൊല്ലം- 76, പത്തനംതിട്ട- 75, ഇടുക്കി- 63, ആലപ്പുഴ- 49, മലപ്പുറം- 41, കണ്ണൂർ- 37, വയനാട്- 37, പാലക്കാട്- 34, കാസർഗോഡ്- 21 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 9,530 കൊവിഡ് കേസുകളില്‍ 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ്‌ മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ്‌ മരണം സ്ഥിരീകരിച്ചു.ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള നാല് മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,793 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1028 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നാല്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,037 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം- 231, കൊല്ലം- 179, പത്തനംതിട്ട- 112, ആലപ്പുഴ- 107, കോട്ടയം- 223, ഇടുക്കി- 119, എറണാകുളം- 344, തൃശൂര്‍- 153, പാലക്കാട്- 132, മലപ്പുറം- 57, കോഴിക്കോട്- 221, വയനാട്- 82, കണ്ണൂര്‍- 59, കാസര്‍ഗോഡ്- 18 എന്നിങ്ങനെയാണ് രോഗമുക്തരുടെ കണക്ക്. ഇതോടെ 9530 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,43,070 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ABOUT THE AUTHOR

...view details