കേരളം

kerala

ETV Bharat / state

Kerala Covid Updates: സംസ്ഥാനത്ത് 52,199 പേർക്ക് കൂടി കൊവിഡ്; 29 മരണം

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1277; രോഗമുക്തി നേടിയവര്‍ 41,715. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകള്‍ പരിശോധിച്ചു

By

Published : Feb 2, 2022, 6:12 PM IST

kerala covid updates  കേരള കൊവിഡ്  കൊവിഡ് പുതിയ വാർത്ത  latest covid news  etv bharat kerala covid  ഇടിവി ഭാരത് കേരള കൊവിഡ്
Kerala Covid Updates: സംസ്ഥാനത്ത് 52,199 പേർക്ക് കൂടി കൊവിഡ്; 29 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 136 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 335 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,100 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,95,091 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.

ജില്ലകളില്‍ രോഗബാധ

എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്തി

തിരുവനന്തപുരം 2175, കൊല്ലം 3900, പത്തനംതിട്ട 1810, ആലപ്പുഴ 2406, കോട്ടയം 3043, ഇടുക്കി 1267, എറണാകുളം 11,021, തൃശൂര്‍ 2010, പാലക്കാട് 3504, മലപ്പുറം 2095, കോഴിക്കോട് 4114, വയനാട് 1110, കണ്ണൂര്‍ 2333, കാസര്‍ഗോഡ് 937 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

സമ്പര്‍ക്കത്തിലൂടെ രോഗം

1277 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 3033 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 44,956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3740 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 470 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് വിശകലന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,24,746), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,25,33,882) നല്‍കി.

15 മുതല്‍ 17 വയസുവരെയുള്ള ആകെ 72 ശതമാനം (10,92,321) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,30,094).

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,20,612 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 11,439 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details