കേരളം

kerala

ETV Bharat / state

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ; 55,475 പേര്‍ക്ക് കൊവിഡ്, 49.4% ടിപിആർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്

KERALA COVID UPDATE  COVID 19  കേരള കൊവിഡ്  കൊവിഡ് 19
കുതിച്ചുയർന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കൊവിഡ്

By

Published : Jan 25, 2022, 6:44 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്‌ത ഏറ്റവും വലിയ പ്രതിദിന വർധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍കോട് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.

49.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ പരിശോധനയ്ക്ക് വിധേയരായവരിൽ രണ്ടിൽ ഒരാൾ കൊവിഡ് ബാധിതരാകുകയാണ്.

രോഗമുക്തി നേടിയവര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂര്‍ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂര്‍ 1170, കാസര്‍കോട് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

നിരീക്ഷണത്തിലുള്ളവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,85,365 കൊവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ABOUT THE AUTHOR

...view details