കേരളം

kerala

ETV Bharat / state

37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ

kerala covid update  കേരളാ കൊവിഡ്  covid today  കൊവിഡ് കണക്കുകൾ
37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ

By

Published : May 4, 2021, 5:39 PM IST

Updated : May 4, 2021, 8:18 PM IST

17:31 May 04

ഇന്ന് 37,190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്.

37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 37,190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. 2728  പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 34,143 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന്  57 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. 26,148 പേർ രോഗമുക്തി നേടി. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588  സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 5030, കോഴിക്കോട്- 4788, മലപ്പുറം- 4323, തൃശൂര്‍- 3567, തിരുവനന്തപുരം- 3388, പാലക്കാട്- 3111, ആലപ്പുഴ- 2719, കൊല്ലം- 2429, കോട്ടയം- 2170, കണ്ണൂര്‍- 1985, പത്തനംതിട്ട- 1093, വയനാട്- 959, ഇടുക്കി- 955, കാസര്‍കോട്- 673 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

എറണാകുളം- 4988, കോഴിക്കോട്- 4644, മലപ്പുറം- 4161, തൃശൂര്‍- 3522, തിരുവനന്തപുരം- 2956, പാലക്കാട്- 1334, ആലപ്പുഴ- 2712, കൊല്ലം- 2415, കോട്ടയം- 2036, കണ്ണൂര്‍-1808, പത്തനംതിട്ട- 1040, വയനാട്- 937, ഇടുക്കി- 941, കാസര്‍കോട്- 649 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍- 32, തൃശൂര്‍- 17, തിരുവനന്തപുരം- 13, പത്തനംതിട്ട- 11, കൊല്ലം, വയനാട് ഒമ്പത് വീതം, കാസര്‍കോട്- 8, പാലക്കാട്- 6, എറണാകുളം- 4, മലപ്പുറം- 3, കോട്ടയം, ഇടുക്കി, കോഴിക്കോട് രണ്ടുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 1989, കൊല്ലം- 1557, പത്തനംതിട്ട- 751, ആലപ്പുഴ- 2261, കോട്ടയം- 3890, ഇടുക്കി- 913, എറണാകുളം- 4235, തൃശൂര്‍- 1686, പാലക്കാട്- 951, മലപ്പുറം- 2125, കോഴിക്കോട്- 3934, വയനാട്- 250, കണ്ണൂര്‍- 1490, കാസര്‍കോട്- 116 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈയ്‌നിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Also Read:കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

Last Updated : May 4, 2021, 8:18 PM IST

ABOUT THE AUTHOR

...view details