കേരളം

kerala

ETV Bharat / state

KERALA COVID CASES: കേരളത്തിൽ 17,518 പേർക്ക് കൊവിഡ്; 132 മരണം - കേരള കൊവിഡ് വാർത്ത

Covid Breaking  kerala covid update july 23  kerala covid  kerala covid news  കേരള കൊവിഡ്  കേരള കൊവിഡ് വാർത്ത  കേരള കൊവിഡ് കണക്ക്
കേരള കൊവിഡ്

By

Published : Jul 23, 2021, 6:06 PM IST

Updated : Jul 23, 2021, 7:54 PM IST

17:24 July 23

24 മണിക്കൂറിൽ പരിശോധിച്ചത് 1,28,489 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 10ന് മുകളിൽ തന്നെ

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂലൈ 23ന് 17,518 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്.  

റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 30,83,962 ആയി.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസർകോട് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226.

രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 684, കൊല്ലം 734, പത്തനംതിട്ട 265, ആലപ്പുഴ 1124, കോട്ടയം 659, ഇടുക്കി 304, എറണാകുളം 1093, തൃശൂര്‍ 1826, പാലക്കാട് 1003, മലപ്പുറം 1033, കോഴിക്കോട് 780, വയനാട് 135, കണ്ണൂര്‍ 783, കാസർകോട് 644.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് വെള്ളിയാഴ്‌ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.  

സമ്പർക്ക രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 2786, തൃശൂര്‍ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂര്‍ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസർകോട് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221.

രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്ക്

കാസർകോട് 16, കണ്ണൂര്‍ 14, തൃശൂര്‍ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 25,691 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് പുതിയതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 

ടിപിആര്‍ അഞ്ചിന് താഴെയുള്ള 73, ടിപിആര്‍ അഞ്ചിനും 10നും ഇടയ്ക്കുള്ള 335, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 355, ടിപിആര്‍ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

Last Updated : Jul 23, 2021, 7:54 PM IST

ABOUT THE AUTHOR

...view details