കേരളം

kerala

ETV Bharat / state

KERALA COVID CASES : സംസ്ഥാനത്ത് 13,658 പേർക്ക് കൂടി കൊവിഡ് ; 142 മരണം

kerala covid today  kerala covid  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  covid kerala
സംസ്ഥാനത്ത് 13,658 പേർക്ക് കൂടി കൊവിഡ് ; 142 മരണം

By

Published : Jun 30, 2021, 6:00 PM IST

Updated : Jun 30, 2021, 7:08 PM IST

17:30 June 30

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 13,658 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 

ഇതോടെ ആകെ മരണം 13,235 ആയി. 12,833  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  11,808 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 1610, തൃശൂര്‍- 1500, തിരുവനന്തപുരം- 1470, എറണാകുളം- 1448, പാലക്കാട്- 1273, കോഴിക്കോട്- 1254, കൊല്ലം- 1245, ആലപ്പുഴ- 833, കാസര്‍കോട്- 709, കണ്ണൂര്‍- 634, കോട്ടയം- 583, പത്തനംതിട്ട- 457, വയനാട്- 372, ഇടുക്കി- 270 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 1570, തൃശൂര്‍- 1489, തിരുവനന്തപുരം- 1359, എറണാകുളം- 1418, പാലക്കാട്- 819, കോഴിക്കോട്- 1238, കൊല്ലം- 1235, ആലപ്പുഴ- 823, കാസര്‍കോട്- 700, കണ്ണൂര്‍- 573, കോട്ടയം- 543, പത്തനംതിട്ട- 445, വയനാട്- 362, ഇടുക്കി- 259 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 13, കൊല്ലം, കാസര്‍കോട് എട്ട് വീതം, തിരുവനന്തപുരം- 7, എറണാകുളം, പാലക്കാട് ആറു വീതം, പത്തനംതിട്ട- 5, കോട്ടയം- 4, തൃശൂര്‍, വയനാട് മൂന്ന് വീതം, മലപ്പുറം- 2, ഇടുക്കി, കോഴിക്കോട്  ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.  

രോഗമുക്തരായവർ

തിരുവനന്തപുരം- 1378, കൊല്ലം- 1672, പത്തനംതിട്ട- 436, ആലപ്പുഴ- 787, കോട്ടയം- 578, ഇടുക്കി- 285, എറണാകുളം- 1329, തൃശൂര്‍- 1176, പാലക്കാട്- 1090, മലപ്പുറം- 1045, കോഴിക്കോട്- 785, വയനാട്- 235, കണ്ണൂര്‍- 612, കാസര്‍കോട്- 400 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 24,803 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2234 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. എട്ടിന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

Last Updated : Jun 30, 2021, 7:08 PM IST

ABOUT THE AUTHOR

...view details