കേരളം

kerala

By

Published : Jun 8, 2021, 5:58 PM IST

Updated : Jun 8, 2021, 7:31 PM IST

ETV Bharat / state

സംസ്ഥാനത്ത് 15,567 പേർക്ക് കൂടി കൊവിഡ് ; 124 മരണം

kerala covid today  kerala covid updates  kerala covid  covid today  കൊവിഡ് കേരള  കേരളാ കൊവിഡ്  covid cases kerala
സംസ്ഥാനത്ത് 15,567 പേർക്ക് കൊവിഡ്; 124 മരണം

17:49 June 08

24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 15,567  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 

ഇതോടെ ആകെ മരണം 10,281 ആയി. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്.  

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 2121, എറണാകുളം- 1868, തിരുവനന്തപുരം- 1760, കൊല്ലം- 1718, പാലക്കാട്- 1284, കോഴിക്കോട്- 1234, തൃശൂര്‍- 1213, ആലപ്പുഴ- 1197, കണ്ണൂര്‍- 692, കോട്ടയം- 644, പത്തനംതിട്ട- 560, ഇടുക്കി- 550, കാസര്‍കോട്- 454, വയനാട്- 272 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 2070, എറണാകുളം- 1830, തിരുവനന്തപുരം- 1681, കൊല്ലം- 1710, പാലക്കാട്- 798, കോഴിക്കോട്- 1212, തൃശൂര്‍- 1201, ആലപ്പുഴ- 1192, കണ്ണൂര്‍- 616, കോട്ടയം- 609, പത്തനംതിട്ട- 546, ഇടുക്കി- 538, കാസര്‍കോട്- 445, വയനാട്- 247 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 18, തിരുവനന്തപുരം- 9, എറണാകുളം, വയനാട് എട്ട് വീതം, തൃശൂര്‍, കാസര്‍ഗോഡ് ഏഴുവീതം, കൊല്ലം- 6, പാലക്കാട്- 4, പത്തനംതിട്ട- 3, കോട്ടയം- 2, ഇടുക്കി, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 1273, കൊല്ലം- 1473, പത്തനംതിട്ട- 771, ആലപ്പുഴ- 1521, കോട്ടയം- 846, ഇടുക്കി- 664, എറണാകുളം- 1213, തൃശൂര്‍- 1128, പാലക്കാട്- 1655, മലപ്പുറം- 4831, കോഴിക്കോട്- 1714, വയനാട്- 297, കണ്ണൂര്‍- 790, കാസര്‍കോട്- 1843 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,79,163 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 32,992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 8, 2021, 7:31 PM IST

ABOUT THE AUTHOR

...view details